പാവം സച്ചിന്‍

എന്‍റെ ചുരുങ്ങിയ അറിവില്‍ ഒന്നാം ക്ലാസ്സില്‍ ചേരാന്‍ ഒറ്റക്ക് പോയവന്‍ ഈയുള്ളവന്‍ മാത്രമായിരിക്കും.

കാരണം അച്ഛനും അമ്മയും ടീച്ചര്മaരായിരുന്നു.ഒരു അലുമിനിയം പെട്ടിയും കുടയും തന്നു പള്ളികൂടത്തില്‍ പോക്കോ എന്നുപറഞ്ഞു.

അവിടെ ചെന്നപ്പോ നിധേഷും ബിനീഷും സുജിതുമെല്ലാം കിടന്നു കരയുന്നു.

ബെല്ലടിച്ചു.. ടീച്ചര്‍ വന്നു പേരു ചോതിച്ചപ്പോ , അത് വരെ ഒമാനപെരായി വിളിച്ചിരുന്ന കണ്ണന്‍ എന്നു പറഞ്ഞു.

പെട്ടിയും കുടയും വാങ്ങി തന്ന കൂട്ടത്തില്‍ പുതിയ പേരു പറഞ്ഞുതരാന്‍ അവര്‍ മറന്നു പോയി..

വര്‍ഷങ്ങള്‍ക്ക് ശേഷമാണു അച്ഛന്‍ പറഞ്ഞു ഞാന്‍ അറിയുന്നത് ....

എനിക്ക് അവര്‍ ഇടാന്‍ വച്ച പേരു സച്ചിന്‍ എന്നായിരുന്നു...


സഹായം സഹായം

ഈ പരിപാടിയെ പറ്റികൂടുതല്‍ അറിയാന്‍ എന്ത് ചെയ്യണം

മലയാളം ബ്ലോഗ്ഗെര്മാരെ ബൂലോകത്തേക്ക് എന്നെ കൂടി കൊണ്ടു പോകുമോ

പിന്നെ ഈ ലേയൌട്ട് കുട്ടപ്പനാക്കാന്‍ എന്ത് ചെയ്യണം

എന്ന്

സ്നേഹപൂര്വ്വം

( പറ്റിക്കാന്‍ )

കണ്ണന്‍